ലാല്‍കെയേഴ്‌സ് ''പാതിരാമഴ'' വിന്റര്‍ ക്യാംപ് സംഘടിപ്പിച്ചു

ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി ''പാതിരാമഴ'' എന്ന പേരില്‍ പുതു വര്‍ഷാഘോഷവും വിന്റര്‍ ക്യാന്‍പും സംഘടിപ്പിച്ചു.

New Update
lal cares

ബഹ്‌റൈന്‍: ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി ''പാതിരാമഴ'' എന്ന പേരില്‍ പുതു വര്‍ഷാഘോഷവും വിന്റര്‍ ക്യാന്‍പും സംഘടിപ്പിച്ചു.


Advertisment

വൈകിട്ട് ഏഴ് മണിക്ക് തുടങ്ങിയ ക്യാംപ് അടുത്തദിവസം വരെയുണ്ടായിരുന്നു. നാടന്‍ രീതിയിലുള്ള ഭക്ഷണങ്ങള്‍ നിറഞ്ഞ ലൈവ് കുക്കിങ്ങിലും, അന്താക്ഷരിയിലും, കായിക മത്സരങ്ങളിലും  എല്ലാ അംഗങ്ങളും  പങ്കെടുത്തു.


ക്യാംപിനിടയില്‍ നടന്ന യോഗപരിപാടികള്‍ക്ക് പ്രസിഡണ്ട് എഫ്.എം. ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ ക്യാംപ് ഉത്ഘാടനം ചെയ്തു. കണ്‍വീനര്‍ ജൈസണ്‍ സംസാരിച്ചു. സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും ട്രഷറര്‍ അരുണ്‍ജി നെയ്യാര്‍ നന്ദിയും പറഞ്ഞു.


വൈശാഖ്, ലിബി ജൈസണ്‍, ഗോപേഷ്, വിഷ്ണു, പ്രദീപ്, ഹരി, വിപിന്‍, ബിപിന്‍, ഭവിത്, അരുണ്‍തൈകാട്ടില്‍, നന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Advertisment