കുട്ടികൾ സ്‌കൂളുകളിലേക്ക് മടങ്ങാനിരിക്കേ രക്ഷിതാക്കൾ ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക്

ഹാനികരമായ രാസവസ്തുക്കളിൽ നിന്ന് വിമുക്തമായ ഉൽപ്പന്നങ്ങളാണ് തങ്ങളുടെ പ്രത്യേകതയെന്നും അവർ അവകാശപ്പെട്ടു.   കൂടെ, സമീകൃതാഹാരം നിലനിർത്തുന്നതിന് അനുയോജ്യമായ നിരവധി പാലുൽപ്പന്നങ്ങളും ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും ഉപഭോക്താക്കൾ തിരഞ്ഞെടുക്കാം.

New Update
lulu Untitledarn

ജിദ്ദ: സെപ്റ്റംബർ ഏഴ് വരെ തുടരുന്ന ലുലു ഹൈപ്പർമാർക്കറ്റുകളിലെ "ബാക് ടു സ്‌കൂൾ" ഓഫർ ഉപയോഗപ്പെടുത്താൻ രക്ഷിതാക്കളുടെ തള്ളിക്കയറ്റം.    

Advertisment

ജൂലൈ 28 മുതൽ നടന്നുകൊണ്ടിരിക്കുന്ന പ്രമോഷനിൽ വിദ്യാർത്ഥികൾക്കാവശ്യമായ യൂണിഫോമുകൾ, സ്കൂൾ സ്റ്റേഷനറി സാധനങ്ങൾ തുടങ്ങി പുതിയ അധ്യയന വർഷത്തിലേക്ക് വേണ്ട എല്ലാ അവശ്യസാധനങ്ങളും ഉൾപ്പെടുത്തിയതായും ഇവൻ്റിന് രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ലുലു അധികൃതർ വിവരിച്ചു.

വിദ്യാർത്ഥികൾക്ക് അവരുടെ പുതിയ അധ്യായന വർഷത്തിലെ ആദ്യ ദിവസവും അതിനുശേഷവും നല്ല രീതിയിൽ സജ്ജരാണെന്ന് ഉറപ്പാക്കാൻ വേണ്ടതെല്ലാം ഒരുക്കിയതായും അവരുടെ വിദ്യാഭ്യാസ യാത്ര ആരംഭിക്കുമ്പോൾ ലുലു പ്രമോഷൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുമെന്നും  അധികൃതർ മീഡിയ പ്രവർത്തകരോട് വിവരിച്ചു.

സ്‌കൂൾ ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണിക്ക് പുറമേ, പോഷകസമൃദ്ധമായ ലഞ്ചിന് വേണ്ടി അനുയോജ്യമായ പഴങ്ങളുടെയും  പച്ചക്കറികളുടെയും വൻ ശേഖരവും പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.   

ഹാനികരമായ രാസവസ്തുക്കളിൽ നിന്ന് വിമുക്തമായ ഉൽപ്പന്നങ്ങളാണ് തങ്ങളുടെ പ്രത്യേകതയെന്നും അവർ അവകാശപ്പെട്ടു.   കൂടെ, സമീകൃതാഹാരം നിലനിർത്തുന്നതിന് അനുയോജ്യമായ നിരവധി പാലുൽപ്പന്നങ്ങളും ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും ഉപഭോക്താക്കൾ തിരഞ്ഞെടുക്കാം.

ബാക്ക്-ടു-സ്‌കൂൾ  പ്രമോഷൻ  കാലയളവിൽ ലുലു ഹൈപ്പർമാർക്കറ്റ് എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും പ്രത്യേക ഡീലുകളും  ഉപഭോക്താക്കൾക്കായി നിരവധി സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisment