/sathyam/media/media_files/2024/12/01/h2uleH6VIviL4YLYN0z5.jpg)
അബുദാബി : മര്‍കസ് തൊഴില്‍ ദാന പദ്ധതിയിലൂടെ പുതുതായി പ്രവാസ ലോകത്തേക്ക് കടന്നു വന്ന മാക് അംഗങ്ങള്‍ക്ക് മാക് അബുദാബി കമ്മിറ്റി മുസഫയില്‍ സ്വീകരണം നല്‍കി. മാക് അബുദാബി കമ്മിറ്റി നേതാക്കളുടെയും മര്‍കസ് അബുദാബി കമ്മിറ്റി നേതാക്കളുടെയും നേതൃത്വത്തില്‍ ആയിരുന്നു സ്വീകരണം.
പുതുതായി അഡ്‌നോക്കിലേക്ക് ജോലിക്ക് എത്തിയ നൂറോളം വരുന്ന കൂട്ടുകാരെയാണ് മുസഫയില്‍ സ്വീകരിച്ചത്. മോട്ടിവേഷന്‍ ട്രെയിനിങ് സ്പിരിച്വല്‍ ട്രെയിനിങ് ടെക്‌നിക്കല്‍ ട്രെയിനിങ് തുടങ്ങി വിവിധ സെഷനുകള്‍ സ്വീകരണ പരിപാടിയില്‍ അവതരിപ്പിച്ചു.
പുതുതായി പ്രവാസ ലോകത്തെത്തുന്നവര്‍ക്ക് ഇത്തരം ചേര്‍ത്തു പിടിക്കലുകളും പുതിയ ലോകത്തെ അറിവുകള്‍ പങ്കു വെച്ച് കൊടുക്കലും മാതൃകാപരമായ പ്രവര്‍ത്തനമാണ് എന്ന് സ്വീകരണ യോഗത്തില്‍ പുതിയ മാക് അംഗങ്ങള്‍ അഭിപ്രായപെട്ടു.
പി വി അബൂബക്കര്‍ മൗലവി, നജ്മുദ്ദീന്‍ സഖാഫി വര്‍ക്കല, ഫഹദ് സഖാഫി ചെട്ടിപ്പടി, അമീറലി കല്പകഞ്ചേരി, സൈഫുദ്ദീന്‍, നാസര്‍ മാവൂര്‍, ജാഫര്‍, ജാബിര്‍ സഖാഫി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഹക്കീം പള്ളിയത്ത് സ്വാഗതവും സുഹൈല്‍ ചെറുവാടി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us