/sathyam/media/media_files/2025/04/06/2VlBVc5ZMjXVX7SQaerd.jpg)
അബുദാബി: മടവൂർ സിഎം വലിയുള്ളാഹിയുടെ മുപ്പത്തിനാലാമത് ആണ്ടു നേർച്ച യും സി എം സെന്റർ മുപ്പത്തിയഞ്ചാം വാർഷിക കോറൽ ജൂബിലി ഐക്യധാർഡ്യ സമ്മേളനവും നടത്തി അബുദാബി അൽ ഫലാഹ് സ്ട്രീറ്റിലുള്ള ഐസിഎഫ് കൾച്ചറൽ കമ്മ്യൂണിറ്റി ഹാളിൽ നടന്നു ഐസിഎഫ് റീജിയൺ പ്രസിഡന്റ് ഹംസ അഹ്സനി വയനാടിന്റെ അധ്യക്ഷതയിൽ വഹാബ് ബഖവി സമ്മേളനം ഉൽഘാടനം ചെയ്തു ഇന്നലെ വൈകീട്ട് ഏട്ട് മണിക്ക് ആരംഭിച്ച ഉറൂസ് മുബാറക് സിഎം മൗലിദ് പാരായണത്തോടെ തുടക്കം കുറിച്ചു
ഖുർആൻ പാരായണം, മുഹിബ്ബ് സംഗമം, ഡോക്യുമെന്ററി പ്രദർശനം , തുടങ്ങി വിവിധ പരിപാടികൾ നടന്നു സിഎം അനുസ്മരണ പ്രഭാഷണം ഹംസ മിസ്ബാഹി കോട്ടപ്പാടവും സിഎം സെന്റർ കോറൽ ജൂബിലി സന്ദേശ പ്രഭാഷണം ഫഹദ് സഖാഫി ചെട്ടിപ്പടിയും നിർവഹിച്ചു. മുഹിബ്ബ് ആത്മീയ സമാപന ദിക്റ് ദുആ സംഗമത്തിന് സയ്യിദ് ഇല്യാസ് ഹൈദറൂസി തങ്ങൾ എരുമാട് നേതൃത്വം നൽകി.
അയ്യൂബ് കൽപകഞ്ചേരി,ഇബ്രാഹിം പൊന്മുണ്ടം അമീറുദ്ദീൻ സഖാഫി, ഹസൈനാർ അമാനി എന്നിവർ ആശംസ പ്രസംഗം നടത്തി ഐസിഎഫ് ,മർക്കസ്, ആർ എസ് സി ,കെ സി എഫ് നാഷണൽ ജീജിയൻ നേതാക്കളും സിഎം സെന്റർ കമ്മറ്റി നേതാക്കളും ഉറൂസ് പരിപാടികൾക്ക് നേതൃത്വം നൽകി പിവി അബൂബക്കർ മൗലവി ,ഹംസ മദനി തെന്നല , ഇഖ്ബാൽ മുസ്ലിയാർ,അബ്ദു സലാം ഇർഫാനി , പിസി ഹാജി ,റസാഖ് ഹാജി ,ലത്തീഫ് ഹാജി മാട്ടൂൽ , ഇസ്മയിൽ പൊന്മുണ്ടം ,സൂപ്പി , മുഹമ്മദ് വേങ്ങര, അഖ്ലാഖ് ചൊക്ലി,അസ്ഫാർ മാഹി സംബന്ധിച്ചു
നാസർ മാസ്റ്റർ ബസ്താനാബാദ് സ്വാഗതവും റഫീഖ് അണ്ടോണ നന്ദിയും പറഞ്ഞു