/sathyam/media/media_files/2024/12/12/OblTfsEIqTftBoufESYv.jpeg)
മദീന: സഞ്ചാരികളുടെ പുണ്യസ്ഥലമായി മദീന മുനവ്വറ ഇനി സഞ്ചാര ഭൂപടത്തില്‍. ദിവസവും ലക്ഷക്കണക്കിന് ആള്‍ക്കാര്‍ എത്തുന്ന മദീന മുനവ്വറ സൗദി അറേബ്യയുടെ മനോഹരമായ നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നു.
സൗന്ദര്യത്താലും ശാന്ത സുന്ദരമായ പ്രകൃതി ഭംഗി നിറഞ്ഞ മലകളും ഈത്തപ്പനകളും കൃഷിയിടങ്ങളും മറ്റും ചുറ്റപ്പെട്ട മനോഹര ഗ്രാമങ്ങളും ഉള്ള മദീന നഗരവും ഉള്‍പ്പെടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരേ ഭംഗിയില്‍ തീര്‍ത്ത മനോഹര ബില്‍ഡിങ്ങുകളും മദീന ദീപ നഗരമായി വിമാനയാത്രയില്‍ മനോഹര കാഴ്ചകള്‍ നല്‍കാറുണ്ട്.
വിനോദസഞ്ചാര പട്ടികയില്‍ ഇടം
/sathyam/media/media_files/2024/12/12/k6g0wuJkhHLOeT86hSYz.jpeg)
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മദീനയിലേക്ക് ലക്ഷക്കണക്ക് ജനങ്ങളാണ് തീര്‍ത്ഥാടനമായി എത്തുകയും, മദീന സന്ദര്‍ശിക്കുവാനായി എത്തുകയും ചെയ്യുന്നത്. മുഹമ്മദ് നബിയെ അടക്കം ചെയ്തിരിക്കുന്നത് മദീനയിലാണ്.
മറ്റ് അനേകം മുഹമ്മദ് നബിയുടെ കൂടെ സഹാബിമാരെ അടക്കം ചെയ്തിരിക്കുന്നത് മദീനയിലാണ്.
ഡാറ്റ അനലിറ്റിക്ക് ലോക നഗരങ്ങളുടെ പട്ടിക കണക്ക് എടുത്തപ്പോള്‍ മദീനയില്‍ ദിവസവും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുകയും വെള്ളിയാഴ്ച ദിവസങ്ങളില്‍ ലക്ഷോപലക്ഷം ആള്‍ക്കാര്‍ റമളാന്‍ മാസകാലവും പെരുന്നാള്‍ ദിവസങ്ങളിലും മറ്റു പുണ്യ ദിനങ്ങളിലും മദീന നഗരത്തില്‍ തീര്‍ത്ഥാടനക്കാരെ കൊണ്ട് നിറഞ്ഞു നില്‍ക്കും.
/sathyam/media/media_files/2024/12/12/pVnVXvTfkWUvb8geXE1I.jpeg)
ഹോട്ടലുകളും മറ്റ് താമസസ്ഥലങ്ങളിലും റൂമുകള്‍ക്കായി നെട്ടോട്ടമോടുന്നത് മദീനയില്‍ കാണാന്‍ കഴിയും.
ലോകത്ത് എല്ലാ ദിവസവും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന മക്കയും മദീനയും ഒഴിച്ച് മറ്റൊരു നഗരവുമില്ല. ലോക വിനോദസഞ്ചാര പട്ടികയില്‍ മദീനയും ഇടംപിടിച്ചതോടെ മറ്റു തീര്‍ത്ഥാടകര്‍ക്കും എത്തുവാനായി സാധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us