/sathyam/media/media_files/nmPdrsYKS92KaVlJ0H9L.jpg)
മദീന: പതിനെട്ടാം ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി നേടിയ മുന്നേറ്റം മതേതര ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ വിജയമാണെന്ന് മദീന യു ഡി എഫ്. ഐക്യജനാധിപത്യ മുന്നണിയുടെ വിജയത്തിൻ്റെ ഭാഗമായി മദീന ഹോട്ടലിൽ ചേർന്ന യോഗത്തിലാണ് നേതാക്കൾ അഭിപ്രായപ്പെട്ടത്.
ഇന്ത്യയുടെ ഹൃദയഭൂമികളിൽ പോലും മതേതരത്തെ ഹൃദയത്തിലേറ്റിയ ജനത ഇന്ത്യ മുന്നണിയെ ചേർത്ത് പിടിച്ചതിൽ യോഗം അഭിനന്ദനമറിയിച്ചു.
മദീന ഒ.ഐ.സി.സി പ്രസിഡണ്ട് ഹമീദ് പെരുമ്പറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ എം സി സി നാഷണൽ ഉപാധ്യക്ഷൻ സൈത് മൂന്നിയൂർ ഉത്ഘാടനം ചെയ്തു. ഒ.ഐ.സി.സി ജിദ്ദ റീജ്യയണൽ സെക്രട്ടറി മുജീബ് ചെനാത്ത് മുഖ്യ പ്രഭാഷണം നടത്തി.
മദീന കെഎംസിസി നേതാക്കളായ അഷറഫ് അഴിഞ്ഞിലം, ഗഫൂർ പട്ടാമ്പി, സമദ് പട്ടണിൽ, ഓക്കേ റഫീഖ്, മദീന ഒ.ഐ.സി.സി നേതാക്കളായ മുനീർ പടിക്കൽ, അബ്ദുൽ ഗഫൂർ, നൗഷാദ് കണിയാപുരം, ഫൈസൽ തങ്ങൾ എന്നിവർ സംബന്ധിച്ചു.
മദീന ഒ.ഐ.സി.സി ജെ: സെക്രട്ടറി ആദിൽ ചടയമംഗലം സ്വാഗതവും, ട്രഷറർ ഫൈസൽ അഞ്ചൽ നന്ദിയും അറിയിച്ചു. വിജയാഘോഷത്തിൻ്റെ ഭാഗമായി യു ഡി എഫ് പ്രവർത്തകർ കേക്ക് മുറിച്ചും, മധുരം വിളമ്പിയും ആഹ്ളാദം പങ്ക് വെച്ചു.