കുവൈത്ത്: മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് (മാക് ) പുതിയ കമ്മിറ്റി നിലവിൽ വന്നു.
കേരള പ്പിറവി ദിനത്തിൽ അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ 2022-24 വർഷത്തിലെ സംഘടന പ്രവർത്തന റിപ്പോർട്ട് ജന സെക്രട്ടറി നസീർ കരംകുളങ്ങര, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഇല്യാസ് എന്നിവർ അവതരിപ്പിച്ചു.
തുടർന്ന് വിശദമായ ചർച്ചക്ക് ശേഷം ജനറൽ ബോർഡി ഐക്യഖണ്ഡേന അംഗീകരിച്ചു. തുടർന്ന് 35 അംഗ എക്സിക്യൂട്ടീവ് കമ്മ്മിറ്റിയെയും 8 അംഗ കോർ കമ്മിറ്റിയെയും എതിരില്ലാതെ തിരഞ്ഞെടുത്തു .
അഡ്വ മുഹമ്മദ് ബഷീർ ( പ്രസിഡന്റ്), ഷറഫുദ്ദീൻ പുറക്കയിൽ ( ജനറൽ സെക്രട്ടറി), പ്രജിത്ത് മേനോൻ ( ട്രഷറർ), മുജീബ് കിഴക്കേതലക്കൽ ( വൈസ് പ്രസിഡന്റ്) , മാർട്ടിൻ (വൈസ് പ്രസിഡന്റ്), അഷറഫ് ചൂരോട്ട് ( ജോയന്റ് സെക്രട്ടറി), റാഫി ആലിക്കൽ( ജോയിന്റ് സെക്രട്ടറി), അഫ്സൽ നിലമ്പൂർ( ജോയന്റ് ട്രഷറർ) എന്നിവരാണ് പുതിയ കമ്മിറ്റി ഭാരവാഹികൾ.
രക്ഷാധികാരികളായ വാസുദേവൻ മമ്പാട്, അനസ് തയ്യിൽ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഷറഫുദ്ദീൻ കണ്ണേത്ത് ( മുഖ്യ രക്ഷാധികാരി), അഭിലാഷ് കളരിക്കൽ, സിമിയബിജു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു.