മക്ക: ജബൽ നൂർ റൂട്ടിലെ പ്രധാന വീഥിയായ ഷാരഹ് അൽഹജ്ജ് ഏരിയയിൽ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ എസ് എച് എം (ഷാരഹ് അൽഹജ്ജ് മലയാളീസ്) സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് ആവേശദായകമായി.
കൂടുതൽ മെമ്പർമാരെ സം ഘടിപ്പിച്ചു സാമൂഹ്യ സേവന രംഗത്ത് സജീവമാകാനും അടുത്ത വർഷങ്ങളിൽ വിപുലമായ രീതിയിൽ നോമ്പുതുറയും മറ്റും സംഘടിപ്പിക്കാനും തീരുമാനിച്ചു.
ഫൈസൽ മണ്ണാർക്കാട്, നൗഫൽ തൃത്താല, സാജിദ് പറമ്പത്ത് ചൊക്ലി, സിറാജ് ആലപ്പുഴ, നസീർ ചൊക്ലി, അബൂബക്കർ ഒലയമ്പാടി, സജ്ജാദ്, ഇർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
അൻവർ വടക്കാങ്ങര റമദാൻ സന്ദേശം നൽകി.
അശ്ശുഹദാഅ് ബലദിയ പാർക്കിൻ വെച്ച് നടന്ന സംഗമത്തിൽ റിയാസ് അഴീക്കോട് സ്വാഗതവും ശിഹാബ് കുന്നുംപുറം നന്ദിയും പറഞ്ഞു.