/sathyam/media/media_files/0sdghxGphiKvqtOX5YNU.jpg)
മക്ക: സൗദി സർക്കാർ തീർത്ഥാടക കാര്യങ്ങൾക്കായി ആവിഷ്കരിച്ച നുസ്‌ക് കാർഡ് കൈവശം ഇല്ലാത്തതിനാല്‍ താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിയ 154 മലയാളി ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം.
കഴിഞ്ഞ അഞ്ചാം തിയ്യതി കരിപ്പൂരിൽ നിന്ന് ജിദ്ദ വഴി മക്കയിലെത്തിയ ഇവർ "നുസ്‌ക്" കാർഡിന്റെ അഭാവത്തിൽ താമസ സ്ഥലത്ത് തന്നെ കഴിയുകയായിരുന്നു,
കാര്‍ഡ് കിട്ടിയതോടെ തീര്‍ത്ഥാടകര്‍ മീനായിലേക്ക് പുറപ്പെട്ടു. മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെയും ഒ ഐ സി സി പ്രവര്‍ത്തകരുടെയും ഇടപെടലാണ് രേഖകൾ ലഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.
ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്ന നുസുക് കാര്‍ഡ് പൊലീസ് അംഗീകരിക്കാതെ വന്നതാണ് പ്രശ്‌നമായത്. പ്രിന്റ് ചെയ്ത ഒറിജിനല്‍ കാര്‍ഡ് കഴുത്തില്‍ തൂക്കി ഇല്ലെങ്കില്‍ പുറത്തിറങ്ങാന്‍ പൊലീസ് അനുവദിക്കില്ല. ഭക്ഷണം വാങ്ങാന്‍ പോയവരെ പോലും പൊലീസ് പിടികൂടിയിരുന്നു.
ഇത്രയും പണവും അധ്വാനവും ചെലവാക്കി മക്കയില്‍ എത്തിയിട്ടും ഹറമിലേക്ക് പോകാനോ അനുഷ്ഠാനങ്ങൾ ചെയ്യാനോ കഴിയാതെ നെടുവീർപ്പിട്ടു കഴിയുകയായിരുന്നു മലയാളി ഹാജിമാർ.