ഹജ്ജ് കമ്മിറ്റി വഴി കുടുംബസമേതം എത്തിയ ആലുവ സ്വദേശി മക്കയിൽ മരണപ്പെട്ടു

മക്കയിലെ അൽനൂർ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു.  മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.   

New Update
makkah Untitledag

മക്ക:   സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന  വിശുദ്ധ തീർത്ഥാടനത്തിനെത്തിയ  മലയാളി മക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കേ  അന്ത്യശ്വാസം വലിച്ചു.   ആലുവ, പാനായിക്കുളം സ്വദേശി മടത്തുംപടി പേരേ തെറ്റയില്‍ അബ്ദുല്‍ ഖാദര്‍ (79) ആണ് മരിച്ചത്. 

Advertisment

ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ്, അഡ്വ ഇബ്രാഹിം, ഫാത്തിമ, ഖദീജ ബീവി, ഡോ. സഫിയത്ത്.

മക്കയിലെ അൽനൂർ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു.  മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.   

ഭാര്യയോടും മക്കളോടുമൊപ്പം ഹജ്ജ് കമ്മിറ്റി വഴി ഹജ് നിര്‍വഹിക്കാനെത്തിയത്.   ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങൾ  മദീന സന്ദര്‍ശനം കൂടി പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ ദിവസമാണ്  കുടുംബ നാഥന്റെ മക്കയിൽ വെച്ചുള്ള വേർപ്പാട്.

Advertisment