മക്ക ഹറമില്‍ 'ഗോള്‍ഫ്'വണ്ടികള്‍ക്ക് ഇനി ഇ - ബുക്കിങ് മാത്രം. റമദാന്‍ 20 മുതല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള ബുക്കിങ് മാത്രം

തീര്‍ഥാടകര്‍ക്ക് മക്ക ഹറമില്‍ സഞ്ചരിക്കാനുള്ള ഗോള്‍ഫ് വാഹനങ്ങള്‍ക്കുള്ള മാനുവല്‍ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഇരുഹറം ജനറല്‍ അതോറിറ്റി അറിയിച്ചു. റമദാന്‍ 20 മുതല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള ബുക്കിങ് മാത്രമേ സ്വീകരിക്കൂ. 

New Update
പുണ്യമാസം പടിവാതിലിൽ; വിശുദ്ധ നഗരങ്ങളിൽ ജാഗ്രതയോടെയുള്ള തയാറെടുപ്പുകൾ

റിയാദ്: തീര്‍ഥാടകര്‍ക്ക് മക്ക ഹറമില്‍ സഞ്ചരിക്കാനുള്ള ഗോള്‍ഫ് വാഹനങ്ങള്‍ക്കുള്ള മാനുവല്‍ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഇരുഹറം ജനറല്‍ അതോറിറ്റി അറിയിച്ചു. റമദാന്‍ 20 മുതല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള ബുക്കിങ് മാത്രമേ സ്വീകരിക്കൂ. 


Advertisment

65 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കാണ് ഈ വാഹനങ്ങളുടെ സൗകര്യം ലഭിക്കുക. ഓണ്‍ലൈനായി സ്വന്തമായോ നിശ്ചിത സര്‍സിസ് പോയിന്റുകളില്‍ നിന്നോ ബുക്കിങ് നടത്താന്‍ കഴിയും. എന്നാല്‍ വിഭിന്നശേഷിക്കാര്‍ക്കും ഒപ്പമുള്ളവര്‍ക്കും ബുക്കിങ് ആവശ്യമില്ല.


അവര്‍ക്ക് സൗജന്യമായി ഗോള്‍ഫ് വാഹനം ഉപയോഗിക്കാനാവും. ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും സഹിതം കൃത്യസമയത്ത് തന്നെ വാഹനങ്ങള്‍ക്ക് അടുത്ത് എത്തണം. മസ്ജിദുല്‍ ഹറാമില്‍ നിരവധി സ്ഥലങ്ങളില്‍ ഗോള്‍ഫ് വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. 
ൃലരീാാ

Advertisment