/sathyam/media/media_files/2026/02/22/untitled-2026-02-22-13-58-15.jpg)
കുവൈത്ത്: ഭാഷാപ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന മികച്ച പ്രവാസി സംഘടനയ്ക്ക് മലയാളം മിഷൻ ഏർപ്പെടുത്തിയ സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം കല കുവൈറ്റ് ഏറ്റുവാങ്ങി.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‍കൃതി ഭവനിൽ ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചു നടന്ന 'മലയാണ്മ 2026' പരിപാടിയിൽ വച്ചു മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ജെ സജി വി കെ പ്രശാന്ത് എം എൽ എ യിൽ നിന്നും കലക്കുവേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി. പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം.
1990 മുതൽ കല കുവൈറ്റ് മാതൃഭാഷാ പ്രവർത്തനങ്ങൾ സജീവമായി നടത്തി വരികയാണ്. ഇതുവരെ മുപ്പത്തി അയ്യായിരത്തോളം കുട്ടികൾ കലയുടെ മാതൃഭാഷാ പഠന പദ്ധതികളുടെ ഭാഗമായിട്ടുണ്ട്.
ഓരോ വർഷവും നിരവധി കുട്ടികളാണ് ഈ പദ്ധതികളിൽ പങ്കാളികളായി മലയാള ഭാഷയോടും സംസ്‌കാരത്തോടും ചേർന്ന ബോധപൂർണമായ വളർച്ച കൈവരിക്കുന്നത്.
കഴിഞ്ഞ ഒൻപത് വർഷമായി മലയാളം മിഷന്റെ സഹകരണത്തോടെ മുന്നോട്ട് കൊണ്ടുപോവുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി തുടർപഠന ക്ലാസുകൾ ഉൾപ്പെടെ വിവിധ മാതൃഭാഷാ പഠന പദ്ധതികളും നടപ്പിലാക്കിവരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us