അബുദാബി: മലപ്പുറം സ്വദേശിയെ അബുദാബിയില്‍ ഹൃദയാഘാതം മൂലം താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലിമോസിൻ ഡ്രൈവറായി ജോലി ചെയ്തുവന്ന വേങ്ങര പുല്ലമ്പലവൻ സുബൈർ (58) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് റൂമിൽ ഒപ്പമുള്ളയാൾ വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു. ഈ വരുന്ന 30ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിരുന്നു. ഭാര്യ: സക്കീന. ക്കൾ: മുഹമ്മദ് ഷിബിൻ, ഷെഫിൻ മുഹമ്മദ്, ഷെസ്മി നൂരി.