അജ്മാൻ: പ്രവാസി മലയാളി യുഎഇയിലെ അജ്മാനില്‍ നിര്യാതനായി. കണ്ണൂർ താഴത്തെരു അമീർ ഹംസയുടെ മകൻ തൻവീർ (51) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒരു റെസ്റ്റോറന്റിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അജ്മാൻ ഇത്തിസലാത്തിൽ ജോലി ചെയ്തുവരികയായിരുന്നു. മാതാവ് ഖദീജ. ഭാര്യ: റഫീന. മക്കൾ: ആയിശ, ആലിയ.