നാട്ടിലേക്ക് പോകാനിരിക്കെ മലയാളി ദുബായില്‍ നിര്യാതനായി

ചൊവ്വാഴ്ച നാട്ടിലേക്ക് പോവാൻ ടിക്കറ്റ് എടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയിരുന്നു. പിന്നീട് സുഹൃത്തുക്കളുടെ റൂമിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു

New Update
shihabudhin chemmala

ദുബായ്: പ്രവാസി മലയാളി ദുബായില്‍ മരിച്ചു. എടവണ്ണ അയിന്തൂർ ചെമ്മല ഷിഹാബുദ്ദീൻ(46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 

Advertisment

ചൊവ്വാഴ്ച നാട്ടിലേക്ക് പോവാൻ ടിക്കറ്റ് എടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയിരുന്നു. പിന്നീട് സുഹൃത്തുക്കളുടെ റൂമിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. 

ഭാര്യ: റസീന. മക്കൾ: ഫാത്തിമ സിയ, സെല്ല, സഫ, മർവ. പരേതനായ ചെമ്മല മുഹമ്മദിന്റെ മകനാണ്. മാതാവ്: നഫീസ.  

Advertisment