ഷാർജ: മലപ്പുറം സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. കരുവാരക്കുണ്ട് പാറമ്മൽ വീട്ടിൽ മുഹമ്മദ് ഹസൻ (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് ഷാർജ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അജ്മാനിൽ എംപയർ അഡ്വർടൈസിങ് ആൻഡ് ഇന്‍റീരിയർ ഡിസൈൻ എന്ന സ്ഥാപനം നടത്തുകയായിരുന്നു. പിതാവ്: പാറമ്മൽ ഹംസ. മാതാവ്: ആമിന. ഭാര്യ: സൗദ.