ദുബായ്: വാഹനാപകടത്തില്‍ കാസര്‍കോട് നീലേശ്വരം സ്വദേശി മരിച്ചു. കണിച്ചിറ നാലുപുരപാട്ടില്‍ ഷെഫീഖ് (38) ആണ് ദുബായില്‍ മരിച്ചത്. നടന്നുപോകുമ്പോൾ ബൈക്കിടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
ദേരയില്‍ നാലുദിവസം മുന്‍പായിരുന്നു അപകടം. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. 10 വർഷത്തിലേറെയായി കാർ വാഷിങ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. അടുത്തിടെ ഷെഫീഖിന്റെ സഹോദരനും ദുബായിൽ മരിച്ചിരുന്നു.
ഓട്ടോഡ്രൈവറും മുന്‍ പ്രവാസിയുമായ റസാഖിന്റെയും താഹിറയുടെയും മകനാണ് ഷെഫീഖ്. ഭാര്യ സീനത്ത് (ചെറുവത്തൂര്‍), മകന്‍: മുഹമ്മദ് ഷഹാന്‍.