അബുദാബി: മലയാളി വിദ്യാര്‍ത്ഥി അബുദാബിയില്‍ ഗോവണിയില്‍ നിന്നും വീണ് മരിച്ചു. കണ്ണൂർ മാടായി പുതിയങ്ങാടി സ്വദേശിയും അബുദാബിയിൽ ഡിഗ്രി വിദ്യാർഥിയുമായ അമൻ റാസിഖ് (23)ആണ് മരിച്ചത്.
വീടിന്‍റെ കോണിപ്പടി ഇറങ്ങവേ കാൽവഴുതി വീഴുകയും തലക്കേറ്റ ക്ഷതം കാരണം മരിക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
അബുദാബി യൂണിവേഴ്സിറ്റിയിൽ റിസർച്ചറായ ഡോ. മുഹമ്മദ് റാസിഖിന്റെയും കെ.സി. ഫാത്തിബിയുടെയും മകനാണ്. റോഷൻ, റൈഹാൻ സഹോദരങ്ങളാണ്.