അവധി കഴിഞ്ഞ് യുഎഇയില്‍ തിരികെയെത്തിയത് മൂന്ന് ദിവസം മുമ്പ്; പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

അവധി കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് കുടുംബസമേതം റാസല്‍ഖൈമയില്‍ തിരികെയെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു

New Update
muhammed kunju

റാസല്‍ഖൈമ: അവധി കഴിഞ്ഞെത്തിയ മലയാളി യുഎഇയില്‍ മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് അജനൂര്‍ കൊളവയലില്‍ അബൂബക്കര്‍-പരേതയായ കുഞ്ഞാമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് കുഞ്ഞ് (38) ആണ് മരിച്ചത്. 

Advertisment

അവധി കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് കുടുംബസമേതം റാസല്‍ഖൈമയില്‍ തിരികെയെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ചൊവ്വാഴ്ച ജോലി കഴിഞ്ഞെത്തിയ മുഹമ്മദ് കുഞ്ഞിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.

തസ്നിയ ആണ് ഭാര്യ. മഹ്‌ലൂഫ, ഹൈറ എന്നിവർ മക്കൾ. മൃതദേഹം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച്ച ഖബറടക്കം നടത്തും.

Advertisment