റാസൽഖൈമ: യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. റാസൽഖൈമ റാക് സ്‌റ്റീവൻ റോക്കിൽ ഹെവി ഡമ്പർ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് ബാലുശേരി ഏകരൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ അതുൽ (27) ആണ് ദാരുണമായി മരിച്ചത്.
അടുത്ത മാസം അവധിക്ക് നാട്ടില്‍ വരാനിരിക്കേയാണ് ദാരുണ അപകടം നടന്നത്. അതുല്‍ ഓടിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അഞ്ചര വർഷമായി സ്റ്റീവൻ റോക്കിൽ ജോലി ചെയ്യുകയായിരുന്നു.
അവിവാഹിതനാണ്. കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ -അജിത ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അബിൻ, വിഷ്ണു.