മുഹറഖ് മലയാളി സമാജം വായന ദിനാചാരണവും വായനശാല പ്രഖ്യാപനവും നടത്തി

നഷ്ടപെട്ട് പോയി കൊണ്ടിരിക്കുന്ന വായന ശീലം തിരിച്ചു പിടിക്കേണ്ടതും വായനയുടെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കേണ്ടതും അത്യാവശ്യമാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ഈ വി രാജീവൻ അഭിപ്രായപെട്ടു.

New Update
manama Untitledra.jpg

മനാമ: മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ  വായന ദിനാചരണവും വായനശാല പ്രഖ്യാപനവും നടത്തി. മുഹറഖ് സമാജം ഓഫീസിൽ നടന്ന പരിപാടി മാധ്യമ പ്രവർത്തകൻ ഈ വി രാജീവൻ ഉദ്ഘാടനം ചെയ്തു.

Advertisment

നഷ്ടപെട്ട് പോയി കൊണ്ടിരിക്കുന്ന വായന ശീലം തിരിച്ചു പിടിക്കേണ്ടതും വായനയുടെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കേണ്ടതും അത്യാവശ്യമാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ഈ വി രാജീവൻ അഭിപ്രായപെട്ടു. എം എം എസ് വായനശാല തുടങ്ങുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രസിഡന്റ് അനസ് റഹിം നടത്തി.

വായനശാലക്കു വേണ്ടി പൊതു ജനങ്ങളിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കുന്ന കാമ്പയിനും തുടക്കമായി, മുൻ പ്രസിഡന്റുമാരായ അൻവർ നിലമ്പൂരിന്റെ കയ്യിൽ നിന്നും പുസ്തകങ്ങൾ വാങ്ങി കൊണ്ടു പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു. ചടങ്ങിനോട് അനുബന്ധിച്ചു കുട്ടികൾക്ക് ആയി ക്വിസ് മത്സരവും പ്രസംഗ മത്സരവും ഉണ്ടായിരുന്നു.

bbUntitledra.jpg

ചടങ്ങിൽ പ്രസിഡന്റ് അനസ് റഹിം അധ്യക്ഷൻ ആയിരുന്നു. മത്സരങ്ങൾക്ക് വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ്, ജോ. സെക്രട്ടറി ബാഹിറ അനസ് എന്നിവർ നേതൃത്വം നൽകി, ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ പുസ്തക പരിചയം നടത്തി.

അൻവർ നിലമ്പൂർ, മണികണ്ഠൻ, ദിവ്യ പ്രമോദ് എന്നിവർ സംസാരിച്ചു, സെക്രട്ടറി ആനന്ദ് വേണുഗോപാൽ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു.

Advertisment