മനാമ: ബഹ്റൈനിൽ മലേഷ്യൻ എംബസിയുടെ നേതൃത്വത്തിൽ മലേഷ്യൻ ഫിലിം ഫെസ്റ്റിവെലിന് ഇന്ന് ബഹ്റൈൻ നാഷണൽ മ്യൂസിയത്തിൽ തുടക്കം കുറിക്കും.
മൂന്ന് ദിവസം ദിവസം നീണ്ട് നിൽക്കുന്ന ഫിലിം ഫെസ്റ്റിവെൽ 29 മുതൽ 31 വരെയാണ് വെച്ചിട്ടുള്ളത്. മൂന്ന് ദിവസങ്ങളിലായി വൈകീട്ട് 6.30നാണ് മലേഷ്യൻ ഫിലിം ഫെസ്റ്റിവെലിൻ്റെ സമയക്രമം.
/sathyam/media/media_files/pPnd8JyuyPDycioaee3z.jpg)
29-ന് ഗുയാങ് ,30-ന് ഓല ബോല, 31-ന് ബോ ബോയി ബോയ് എന്നീ ഫിലിമുകളാണ് പ്രദർശിപ്പിക്കുക. ഉത്ഘാടന ചടങ്ങിൽ മന്ത്രിമാർ. നയതന്ത്ര പ്രതിനിധികൾ. മറ്റു വിശിഷ്ടാതിഥികൾ പങ്കെടുക്കുന്നതാണ്.