ഗൾഫ് സന്ദർശനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 16-ന് ബഹ്‌റൈനിലെത്തും

ബഹ്റൈനിലെ വിവിധ സംഘടനകള്‍, ലോക കേരളസഭാംഗങ്ങള്‍, മലയാളം മിഷന്‍ ചാപ്റ്ററുകള്‍, വ്യവസായ പ്രമുഖര്‍, പൊതുജനങ്ങള്‍ തുടങ്ങി എല്ലാ മലയാളികളുടെയും നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിക്കുക.

New Update
PINARAYI VIJAYAN NILAMBUR

 മനാമ: ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 16-ന് ബഹ്‌റൈനിലെത്തും. ഏകദിന സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം ദമാമിലേക്കു പോകും. 

Advertisment

ബഹ്റൈന്‍ സന്ദര്‍ശനം വിജയകരമാക്കുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനായോഗം ഒക്ടോബര്‍ ആറിന് വൈകിട്ട് എട്ടു മണിക്ക് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കുമെന്ന് കേരളീയ സമാജം പ്രസിഡന്റും മലയാളം മിഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാനുമായ പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു. 

ബഹ്റൈനിലെ വിവിധ സംഘടനകള്‍, ലോക കേരളസഭാംഗങ്ങള്‍, മലയാളം മിഷന്‍ ചാപ്റ്ററുകള്‍, വ്യവസായ പ്രമുഖര്‍, പൊതുജനങ്ങള്‍ തുടങ്ങി എല്ലാ മലയാളികളുടെയും നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിക്കുക.

ഒക്ടോബര്‍ ആറിന് നടക്കുന്ന ആലോചനാ യോഗത്തില്‍ എല്ലാ സംഘടനാ പ്രതിനിധികളും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Advertisment