/sathyam/media/media_files/TgIjINah7FxHgBsX146Q.jpg)
മനാമ: ഗൾഫ് സന്ദർശനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി. പുലർച്ചെ 1 മണിയോടെ ബഹ്‌റൈനിൽ എത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി പ്രതിനിധികളും സംഘാടക സമിതി അംഗങ്ങളും ചേർന്നു സ്വീകരിച്ചു.
രണ്ട് ദിവസം മുഖ്യമന്ത്രി ബഹ്‌റൈനിൽ ഉണ്ടാകും. ഒക്ടോബർ 17 വെള്ളിയാഴ്ച വൈകിട്ട് കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ ഉദ്ഘാടകൻ ആയി മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും.
നോർക്ക, ലോക കേരളസഭ, മലയാളം മിഷൻ, പ്രവാസി ക്ഷേമനിധി തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹം പ്രവാസികളുമായി സംവദിക്കും.
അതേസമയം മുഖ്യമന്ത്രിയുടെ ​ബഹ്റൈൻ സന്ദർശനം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും അതുകൊണ്ട് തന്നെ പരിപാടിയിൽ നിന്ന് ഔദ്യോഗികമായി വിട്ടുനിൽക്കുമെന്നും OICC , IYCC, KMCC തുടങ്ങിയ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകൾ വ്യക്തമാക്കി.
പരിപാടിയിൽ മുഖ്യമന്ത്രിക്ക് പുറമേ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് എം.എ യുസുഫ് അലി എന്നിവർ പങ്കെടുക്കും.
കേരളീയ സമാജത്തിൽ മുഖ്യമന്ത്രിക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കാനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരികയാണെന്ന് സംഘാടക സമിതി അറിയിച്ചു.