New Update
/sathyam/media/media_files/kcz112C76SEkg8BoxV4Q.jpg)
ബഹ്റൈൻ: ബഹ്റൈനിലെ വിദേശി സ്വദേശികളിൽ പ്രശസ്തമായ സേവന കൂട്ടായ്മയായ ബി കെ എസ് എഫിന്റെ വിപുലമായ ബഹ്റൈൻ 52 മത് നാഷണൽ ഡേ ക്രിസ്മസ് പുതുവൽസരാഘോഷം 2023 മനാമയിലെ കെ സിറ്റി ഹാളിൽ വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് വിപുലമായ രീതിയിൽ നടത്തുന്നതാണന്ന് ബി കെ എസ് എഫ് ഭാരവാഹികൾ അറിയിച്ചു .
Advertisment
കൂടാതെ ഏറ്റവും നല്ല കരോൾ സംഘത്തിനുള്ള മൽസരം കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും ഒട്ടനവധി സമ്മാനങ്ങളും ഭക്ഷണവും ഒരുക്കിയിട്ടുണ്ടന്നും ബി കെ എസ് എഫ് കൂട്ടായ്മ ഭരണ സമിതി അറിയിച്ചു .
കരോൾ മൽസരത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്ട്രർ 33780699 ഈ നമ്പറിൽ വിളിച്ച് ഉറപ്പ് വരുത്തി ചെയ്യണമെന്നും സംഘാടക സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു .