New Update
/sathyam/media/media_files/DIjdT2mJzJDBmHH6RCt9.jpg)
സാദത്ത് കരിപ്പാക്കുളം
മനാമ: ബഹ്റിനിലെ പാലക്കാട് നിവാസികളുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗം രൂപീകരിച്ചു. ജൂഫായിരില്‍ വച്ച് നടന്ന യോഗത്തില്‍ വാണി ശ്രീധര്‍, റംസീന ഫിറോസ് എന്നിവരെ കോര്‍ഡിനേറ്റര്‍മാരായി 36 അംഗ പ്രവര്‍ത്തകസമിതി തീരുമാനിച്ചു.
Advertisment
അസ്സോസിയേഷന്റെ പ്രവര്‍ത്തനത്തിന് വനിതാ വിഭാഗത്തിന്റെ രൂപീകരണം കൂടുതല്‍ കരുത്തുപകരും എന്ന് രക്ഷാധികാരികളായ ജയശങ്കര്‍, ദീപക് മേനോന്‍, ശ്രീധര്‍ തേറമ്പില്‍ എന്നിവര്‍ ആശംസിച്ചു.
വരുന്ന സെപ്തംബര്‍ 15 നടക്കുന്ന ഓണാഘോഷ പരിപാടിക്ക് തിരുവാതിരക്കളി, ഓണപ്പാട്ടുകള്‍ തുടങ്ങി വിവിധങ്ങളായ കലാപരിപാടികള്‍ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കും എന്ന് കോര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.