അടിയന്തര സാഹചര്യങ്ങളിൽ നൽകുന്ന മുന്നറിയിപ്പ്. ബഹ്റൈനിൽ സൈറൺ സംവിധാനം പരീക്ഷിച്ചു

ഏത് അടിയന്തര സാഹചര്യത്തിനും തയ്യാറായിരിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ ഡ്രില്‍

New Update
baharin

മനാമ : ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ  നേതൃത്വത്തിൽ ബഹ്റൈനില്‍ ഉടനീളം അടിയന്തര സൈറണുകളുടെ പരിശോധന നടത്തി സിവില്‍ ഡിഫന്‍സ്.

Advertisment

സൈറണുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കഴിയുന്നത്ര ആളുകള്‍ക്ക് അത് കേള്‍ക്കാന്‍ സാധിക്കുമെന്നും ഉറപ്പാക്കുന്നതിനുള്ള ഒരു പതിവ് പരിശോധന മാത്രമാണിത്. ആരും ആശങ്കപ്പെടെണ്ടതില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ഏത് അടിയന്തര സാഹചര്യത്തിനും തയ്യാറായിരിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ ഡ്രില്‍ എന്ന് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് മേധാവി മേജര്‍ ഹമദ് സബാഹ് അല്‍-സോവാര്‍ വിശദീകരിച്ചു.

ഈ ഡ്രില്‍ യഥാര്‍ത്ഥ അടിയന്തര സാഹചര്യങ്ങളില്‍ എല്ലാവരെയും ശാന്തമായും സുരക്ഷിതമായും പ്രതികരിക്കാന്‍ സഹായിക്കുന്നതാണ്.

രാവിലെ 9 മണിക്ക് രണ്ട്‍ തവണയാണ് സൈറൺ മുഴങ്ങിയത്. വിവിധയിടങ്ങളിൽ വ്യത്യസ്ത ശബ്ദത്തിലുള്ള സൈറണുകൾ  മുഴങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

ജനങ്ങളുടെ സുരക്ഷയും അടിയന്തരാവസ്ഥകളിലെ തയ്യാറെടുപ്പും ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള  ഈ പരിശോധന സാധാരണ നടപടിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Advertisment