ബഹ്‌റൈനിലെ സ്‌കൂളുകള്‍ ഡിജിറ്റല്‍ പ്ലാറ്റുഫോമിലേക്ക് മാറാന്‍ നിര്‍ദ്ദേശം. വേനല്‍ അവധി നേരത്തെ ആക്കാനൊരുങ്ങി സ്‌കൂളുകള്‍

ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ക്ക് നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും.

New Update
Untitledtrrummpp

മനാമ: ബഹ്‌റൈനിലെ സ്‌കൂളുകള്‍ ഡിജിറ്റല്‍ പ്ലാറ്റുഫോമിലേക്ക് മാറാന്‍ നിര്‍ദ്ദേശം. മുന്‍കരുതല്‍ നടപടിയായി എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും (കിന്റര്‍ഗാര്‍ട്ടനുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍) ഉള്‍പ്പെടെയുള്ളവ ഇനിയുള്ള അധ്യയന ദിവസങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. 

Advertisment

ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ക്ക് നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും. 4 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ക്ക് ജൂണ്‍ 23 മുതല്‍ വേനല്‍ക്കാല അവധിക്കാലം ആരംഭിക്കും.

9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക്, വേനല്‍ക്കാല അവധിക്കാലം 2025 ജൂണ്‍ 26 മുതല്‍ ആരംഭിക്കുമെന്ന് ബഹ്റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി അറിയിച്ചു.

Advertisment