New Update
/sathyam/media/media_files/gL3QldhJU6jBMz3slLGz.jpg)
സാദത്ത് കരിപ്പാക്കുളം
മനാമ: ബഹറിൻ കേരള സമാജം ഓണാഘോഷം ശ്രാവണം 2023 മഹാരുചിമേളയിൽ ബഹറിനിലെ അറിയപ്പെടുന്ന കൂട്ടായ്മ ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ്(ബി.എഫ്.എൽ ) ഏറ്റവും ആകർഷമായ സ്റ്റാളിനുള്ള സമ്മാനം കരസ്ഥമാക്കി.
Advertisment
ബഹറിനിൽ നിരവധി സംഘടനകൾ ഉൾപ്പെടെ 26ഓളം സ്റ്റാളുകളാണ് മഹാ രുചിയിൽ പങ്കെടുത്തത് ഇതിൽ നിന്നും ഏറ്റവും ആകർഷകമായ സ്റ്റോളായി ബഹ്‌റൈൻ ഫുഡ് ലൗവേഴ്സിനെ തിരഞ്ഞെടുത്തു.
കേരളത്തിലെ അറിയപ്പെടുന്ന ടീവി സിനിമ ഫെയിം കലാകാരന്മാരായ രാജ് കലേഷും മാത്തുക്കുട്ടിയും ആണ് മികച്ച സ്റ്റാളിനെ തിരഞ്ഞെടുത്തത്.
ബഹറിൻ കേരള സമാജത്തിന്റെ അമരക്കാരൻ പി വി രാധാകൃഷ്ണപിള്ളയിൽ നിന്നും ബഹറിൻ ഫുഡ് ലൗവേഴ്സ് പ്രതിനിധികൾ മികച്ച സ്റ്റാളിനുള്ള സമ്മാനം ഏറ്റുവാങ്ങി. ചടങ്ങിൽ സമാജം എക്സിക്യൂട്ടീവ് അംഗങ്ങളും ശ്രാവണം ഓണാഘോഷ കമ്മറ്റി അംഗങ്ങളും ഉൾപ്പെടെ നിരപരിധിപേർ പങ്കെടുത്തു.