മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് അസോസിയേഷന്റെ പുതിയ ലോഗോ പ്രകാശനം മനാമ എംപി നിര്‍വഹിച്ചു

മനാമ എംപിയും ബഹ്‌റൈന്‍ പാര്‍ലമെന്റിന്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കറുമായ അഹമ്മദ് അബ്ദുല്‍വാഹെദ് ഖരാത്ത പുതിയ ലോഗോയുടെ പ്രകാശന കര്‍മം നിര്‍വഹിച്ചത്.

New Update
manama 12333

മനാമ: മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ക്ഷേമത്തിനും പ്രൊഫഷണല്‍ വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന എം. സി. എം. എ ബഹ്റൈന്റെ പുതിയ ലോഗോ പ്രകാശനം മനാമയില്‍ നടന്നു.

Advertisment

മനാമ എംപിയും ബഹ്‌റൈന്‍ പാര്‍ലമെന്റിന്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കറുമായ അഹമ്മദ് അബ്ദുല്‍വാഹെദ് ഖരാത്ത പുതിയ ലോഗോയുടെ പ്രകാശന കര്‍മം നിര്‍വഹിച്ചത്.

പ്രകാശന ചടങ്ങില്‍ പ്രസിഡന്റ് ഡോ. സലാം മമ്പാട്ടുമൂല, സെക്രട്ടറി അനീസ് ബാബു, ട്രഷറര്‍ ലത്തീഫ് മരക്കാട്ട്, അസി ട്രഷര്‍ ശ്രീജിഷ് വടകര, ജോ സെക്രട്ടറി ഷഫീല്‍ യൂസഫ്, വൈസ് പ്രസിഡന്റ് മുനീര്‍ വാല്യക്കോട്, വൈസ് പ്രസിഡണ്ട് മജീദ് ടി.പി, മെബര്‍ഷിപ്പ് കണ്‍വീനര്‍ മുജീബ് റഹ്‌മാന്‍ ദരാസി എന്നിവരും പങ്കെടുത്തു.

Advertisment