/sathyam/media/media_files/ealp2VNe8jTQAbp8vn1v.jpg)
മനാമ: ഒന്നാം പെരുന്നാൾ ദിനത്തിൽ ഇന്ത്യൻ ക്ലബിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം 2024 ലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഈദ് നൈറ്റ് 2024ൻ്റെ പോസ്റ്റർ കേരളത്തിലെ പ്രശസ്ത ഗായകൻ കണ്ണൂർ ശെരീഫ് മനാമ കെ സിറ്റി ആഡിറ്റോറിയത്തിൻ്റെ നിറഞ്ഞ സദസ്സിൽ പ്രകാശനം ചെയ്തു.
ബി.കെ.എസ് എഫ് പ്രോഗ്രാം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ബാനർ പ്രകാശത്തിനോടൊപ്പം കണ്ണൂർ ശെരീഫ് ആലപിച്ച എന്നും ഹൃദയത്തിൽ മായാതെ മങ്ങാതെ നിൽക്കുന്ന തെരെഞ്ഞെടുത്ത അർത്ഥവത്തായ ഗാനങ്ങളുടെ മെഹഫിൽ ഏറെ പ്രശംസ പിടിച്ചു പറ്റി.
അതോടൊപ്പം വിശിഷ്ടരായി എത്തിചേർന്ന ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിലെ മുതിർന്ന സാമൂഹ്യ സേവകൻ ഡോ പി വി ചെറിയാൻ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവരായിരുന്നു.
സാമൂഹ്യ സേവന രംഗത്തും ആതുരാലയ സ്നേഹനിധികളും കച്ചവട രംഗത്തെ പ്രശസ്തരും പത്ര ദൃശ്യമാധ്യക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.