/sathyam/media/media_files/NpRoufklIyoZd0RI7Suf.jpg)
മനാമ: ബഹ്റൈനിൽ മരണപ്പെട്ട സുനിൽകുമാർ കുടുബ സമിതിയിലേക്ക് ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ നൽകുന്ന സഹായഹസ്തം മനാമ കെ.സിറ്റി ഹാളിൽ ബി കെ എസ് എഫ് ഭാരവാഹി നജീബ് കടലായി മണികുട്ടന് കൈമാറി.
തദവസരത്തിൽ ബികെഎസ്എഫ് രക്ഷാധികാരി ബഷീർ അമ്പലായി കൺവീനർ ഹാരിസ് പയങ്ങാടി
സേവന കൂട്ടായ്മ അംഗങ്ങളായ അൻവർ കണ്ണൂർ, മനോജ് വടകര, ലത്തീഫ് മരക്കാട്ട്, അൻവർ ശൂരനാട്,
റാഷി കണ്ണങ്കോട്ട്, സൈനൽ കൊയിലാണ്ടി, നജീബ് കണ്ണൂർ, സലീം നമ്പ്ര എന്നിവരുടെ നേതൃത്വ ത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പ്രവാസ ലോകത്ത് വിവിധ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന സുനിൽകുമാർ ബഹ്റൈൻ പ്രവാസ ജീവിതത്തിൽ ഏറെ സാമ്പത്തിക വിഷയങ്ങൾ അനുഭവിച്ച വ്യക്തിയായിരുന്നു. കുടുംബത്തിൻ്റെ കെട്ടുറപ്പുള്ള ജീവിതത്തിന് വിവിധ സംഘടനകൾ നൽകുന്ന സഹായങ്ങളിൽ പങ്കാളിയാവുന്നതിൽ ബികെഎസ്എഫ് സേവന കൂട്ടായ്മയും ചേരുന്നതായി വാർത്താ കുറിപ്പിൽ അറിയിച്ചു.