മംഗഫിലെ തീപിടുത്തം: ഞെട്ടലോടെ പ്രവാസി സമൂഹം

ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജിസിസി പ്രസിഡന്റ് ബഷീര്‍ അബലായി, ചെയര്‍മാന്‍ റാഫി പാങ്ങോട് , ജനറല്‍ സെക്രട്ടറി സന്തോഷ് കെ നായര്‍ എന്നിവര്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദനയില്‍ അങ്ങേയറ്റം ദുഃഖം രേഖപ്പെടുത്തി.

New Update
gccUntitledm77.jpg

കുവൈറ്റ്; മംഗഫില്‍ ഉണ്ടായ തീപിടുത്തത്തില്‍ അനേകം പേരാണ് മരണപ്പെട്ടത്. സൂപ്പര്‍ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന നാലാമത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നത് എന്നാണ് നിഗമനം. 

Advertisment

മലയാളി മാനേജ്‌മെന്റിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ പണിക്കാരായിരുന്നു ഇവിടെ താമസിച്ചത്. കുവൈറ്റ് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ വളരെ വേദനയോടുകൂടിയാണ് വാര്‍ത്തയറിഞ്ഞത് . തീപിടുത്തം ഉണ്ടായ പ്രദേശം കുവൈറ്റ് ഫയര്‍ സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും പോലീസിന്റെയും നിയന്ത്രണത്തിലാണ്. 

ചികിത്സയിലുള്ളവര്‍ക്ക് ചികിത്സാ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബന്ധു മിത്രാതികളുടെ മരണത്തില്‍ തകര്‍ന്ന അനേകം പേര്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ അനുശോചനവും ദുഃഖവും അറിയിച്ചു.