തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ടതും സുരക്ഷിതമായതുമായ താമസ സൗകര്യങ്ങള്‍ തൊഴിലുടമകള്‍ ഉറപ്പ് വരുത്തണം: കെഎസ്എച്ച്ആര്‍

തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി അവര്‍ക്ക് നല്‍കുന്ന താമസസൗകര്യം അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ തൊഴിലുടമകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സൊസൈറ്റി ഊന്നിപ്പറഞ്ഞു

New Update
kshr Untitledna.jpg

കുവൈറ്റ്:  കുവൈറ്റില്‍ 49 തൊഴിലാളികളുടെ ജീവന്‍ അപഹരിച്ച ദാരുണമായ മംഗഫ് തീപിടുത്തത്തില്‍ ഇരയായവരുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും കുവൈറ്റ് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (കെഎസ്എച്ച്ആര്‍) അനുശോചനം രേഖപ്പെടുത്തി.

Advertisment

വേദനാജനകവും ഹൃദയഭേദകവുമായ ഈ സംഭവം, തൊഴിലാളികള്‍ക്ക് മാന്യമായ പാര്‍പ്പിടം എന്ന പ്രശ്‌നം അടിയന്തിരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെ അടിവരയിടുന്നതായും ആഡംബരമെന്നതിലുപരി മനുഷ്യാവകാശമായി അംഗീകരിക്കണമെന്നും 
തൊഴിലാളികള്‍ക്ക് മാന്യമായ പാര്‍പ്പിടം ഒരുക്കേണ്ടതിന്റെ നിര്‍ണായക പ്രാധാന്യത്തെ കുറിച്ചുള്ള തീര്‍ത്തും ഓര്‍മ്മപ്പെടുത്തലാണ് ഈ സംഭവമെന്നും കെഎസ്എച്ച്ആര്‍ പറഞ്ഞു.

എല്ലാ തൊഴിലാളികളുടെയും അന്തസ്സിനും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും മതിയായ ജീവിത സാഹചര്യങ്ങള്‍ അനിവാര്യമാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി അവര്‍ക്ക് നല്‍കുന്ന താമസസൗകര്യം അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ തൊഴിലുടമകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സൊസൈറ്റി ഊന്നിപ്പറഞ്ഞു.

Advertisment