മംഗഫ് തീപിടുത്തം; രണ്ട് മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിന്‍വലിച്ചു

രണ്ട് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി അവരുടെ മൊഴികള്‍ കേട്ട് അവര്‍ നല്‍കിയ രേഖകള്‍ പരിശോധിച്ച ശേഷം അവരുടെ സസ്‌പെന്‍ഷന്‍ തുടരേണ്ടതില്ലെന്ന് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuwait fire 35.jpg

കുവൈറ്റ്:  കുവൈറ്റിലെ മംഗഫ് തീപ്പിടുത്തത്തില്‍ രണ്ട് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു.  ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പല്‍ കാര്യ സഹമന്ത്രിയുമായ ഡോ.നൂറ അല്‍ മഷാന്‍ അഹമ്മദി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ സൗദ് അല്‍ ദബ്ബൂസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Advertisment

മംഗഫ് തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രിതല തീരുമാനമനുസരിച്ച് രൂപീകരിച്ചതും കൗണ്‍സിലര്‍ അബ്ദുല്‍ ഹമീദ് അല്‍-മതറിന്റെ നേതൃത്വത്തിലുള്ളതുമായ ഒരു നിഷ്പക്ഷ സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഈ തീരുമാനം.

കൗണ്‍സിലര്‍ അല്‍-മതാര്‍ മന്ത്രി അല്‍-മഷാന് ഒരു കത്ത് നല്‍കി. രണ്ട് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി അവരുടെ മൊഴികള്‍ കേട്ട് അവര്‍ നല്‍കിയ രേഖകള്‍ പരിശോധിച്ച ശേഷം അവരുടെ സസ്‌പെന്‍ഷന്‍ തുടരേണ്ടതില്ലെന്ന് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു . 

നിലവിലെ ഘട്ടത്തില്‍ നടക്കുന്ന അന്വേഷണങ്ങളെ സ്വാധീനിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ലെന്ന് സമിതി കണ്ടെത്തുകയും ജോലിയില്‍  തുടരാന്‍ മറ്റ് കാരണങ്ങളില്ലെങ്കില്‍ അവരുടെ സസ്പെന്‍ഷന്‍ നീക്കാന്‍ മന്ത്രിയോട് ശുപാര്‍ശ ചെയ്യുകയുമായിരുന്നു എന്നാണ് 

Advertisment