കുവൈത്ത്: കുവൈത്തിലെ മംഗഫിൽ കഴിഞ്ഞ മാസം 49 പേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തെ തുടർന്ന് അറസ്റ്റിലായ 8 പ്രതികൾക്കും ജാമ്യം അനുവദിച്ചു.
300 ദിനാർ വീതം കെട്ടി വെക്കണമെന്ന നിബന്ധനയിലാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഒരു കുവൈത്തി പൗരനും 3 ഇന്ത്യക്കാർക്കും 4 ഈജിപ്തുകാർക്കുമാണ് ജാമ്യം അനുവദിച്ചത്.
ജാമ്യം ലഭിച്ചവരിൽ 2 പേർ മലയാളികളാണ്. നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
എന്നാൽ പ്രതികൾ കുറ്റം നിഷേധിക്കുകയും തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.കേസിൽ വിചാരണ ആരംഭിക്കുന്നതിനായി ഉടൻ തന്നെ തിയ്യതി നിശ്ചയിക്കും.