Advertisment

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) പഠന യാത്ര വെള്ളിയാഴ്ച്ച

New Update
bqwqwaba

മനാമ: ബഹ്‌റൈനിലെ സാമൂഹ്യ കലാ സാംസ്കാരിക രംഗത്ത് കഴിഞ്ഞ പതിനെട്ട് വർഷമായി സജീവമായി രംഗത്തുള്ള പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) പഠന യാത്ര സംഘടിപ്പിക്കുന്നു.

Advertisment

വെള്ളിയാഴ്ച്ച( 09.02.2024) രാവിലെ 9 മണിക്ക് ആരംഭിക്കുന്ന യാത്ര വൈകിട്ട് എട്ടു മണിയോടെ സമാപിക്കും. യാത്രയിൽ ബഹ്‌റൈനിലെ പൗരാണികവും ചരിത്ര പ്രാധാന്യമുള്ളതുമായ പ്രദേശങ്ങൾ സംഘം സന്ദർശിക്കും.

രണ്ട് ബസ്സുകളിലായി നൂറ്റി ഇരുപത് പേരടങ്ങുന്ന മുൻകൂട്ടി രജിസ്റ്റർ ചെയ്ത അംഗങ്ങളാണ് യാത്രയിൽ പങ്കെടുക്കുന്നത്. വളർന്നു വരുന്ന കുട്ടികൾക്ക് നാം ജീവിക്കുന്ന രാജ്യത്തെ കുറിച്ചുള്ള ചരിത്രപരമായ അവബോധം സൃഷ്ടിക്കുക എന്നതാണ് യാത്രയുടെ ഉദ്ദേശമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 39143967, 3776 0688

Advertisment