കുവൈറ്റ്: ഇരുപതിനായിരത്തിലധികം പേർ പങ്കെടുത്ത സൗദി അറേബ്യയിലെ റിയാദിൽ നടന്ന മൂന്നാമത് എഡിഷൻ റിയാദ് മരത്തോണിൽ കുവൈറ്റിൽ നിന്നുള്ള മലയാളി സാന്നിധ്യമായി തൃശ്ശൂർ നിവാസികളായ രെജീഷ് ചിന്നൻ,ഫെമിജ് പുത്തൂർ, ഗിരീഷൻ പൗലോസ് എന്നിവർ.
/sathyam/media/media_files/gcXEJ6geMhRGxt0pvH6l.jpg)
നാല് മണിക്കൂർ സമയം കൊണ്ട് 42 കിലോമീറ്റർ ഇവർ വിജയകരമായി ഓടിത്തീർത്തു. കുവൈറ്റിലെ മലയാളികളുടെ ഇടയിൽ ഫിറ്റ്നസ് അവബോധം വളർത്തിയെടുക്കാൻ പ്രവർത്തിക്കുന്ന കൂട്ടായ്മയായ പൂരം ഗഡീസ് വർക്കൗട്ട് വാരിയേഴ്സ് ടീം അംഗങ്ങളാണ് മൂവരും.
/sathyam/media/media_files/pd7g86QViSCva4bH2k1e.jpg)