ഖത്തര്‍: ഖത്തറില്‍ പിആര്‍ഒ സര്‍വീസസ്, പരിഭാഷാ മേഖലകളില്‍ പ്രശസ്തരായ മവാസിം ബിസിനസ് ഗ്രൂപ്പ് പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച ചടങ്ങില്‍ എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു.
ദോഹ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ 2024 ലെ സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ ഒരു ലക്ഷം യു.എസ് ഡോളര്‍ പുരസ്‌കാര ജേതാവും, യു.കെയിലെ എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റി പ്രഫസറുമായ ഡോ. മഹ്‌മൂദ് കൂരിയ വിദ്യാഭ്യാസ മേഖലയിലെ മികവിന് പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍, സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രശസ്തനും, ഐസിസി, കായിക മേഖലാ തലവനും ലീഗല്‍ സെല്‍, എച്ച് ആര്‍ മേധാവിയും അവിസ്മരണീയമായ തന്റെ നിസ്വാര്‍ത്ഥ സേവനം കൊണ്ട് സാമൂഹിക രംഗങ്ങളിലെ നാനാമുറകളിലെ ആളുകള്‍ക്ക് സഹായ ഹസ്തവുമായ അഡ്വ. ജാഫര്‍ ഖാന്‍ സാമൂഹിക സേവനത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി.
ഖത്തറിലെ വ്ളോഗിങ് മേഖലയില്‍ പ്രഗല്‍ഭനായ ആര്‍ജെ സൂരജ് സോഷ്യല്‍ മീഡിയാ മേഖലയിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ യുവ സംരംഭകനും യു.കെയിലും ഖത്തറിലും വളര്‍ന്ന് വരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തന്റെ ആത്മാര്‍ത്ഥവും ചടുലവുമായ പ്രവര്‍ത്തനം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ച ലാന്‍സ് റോയല്‍ പ്രോപര്‍ട്ടീസ് മാനേജിങ് ഡയറക്ടര്‍ സുഹൈല്‍ ആസാദ് യുവ സംരംഭകനുള്ള അവാര്‍ഡ് സ്വായത്തമാക്കി.
ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നേതാക്കള്‍, വിവിധ സംഘടനകളുടെ പ്രതിനിധികള്‍, ബിസിനസ് പ്രമുഖര്‍ സംബന്ധിച്ചു.
ചടങ്ങില്‍ മവാസിം ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഹമീദ് ഹുദവി, ഡോ. ശഫീഖ് കോടങ്ങാട്, ഡോ. സമീര്‍ മൂപ്പന്‍, അഡ്വ. ജാഫര്‍ ഖാന്‍, ആര്‍ജെ സൂരജ് തുടങ്ങിയവര്‍ സമ്മാന ദാനവും വിവിധ സംരംഭകര്‍ക്കുള്ള ആദരവും സമ്മാനിച്ചപ്പോള്‍ സുബൈര്‍ ഹുദവി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.