/sathyam/media/media_files/2024/10/21/Bz4FR32XTdh0xaYnVTqE.jpg)
റിയാദ്: ജീവിതശൈലി രോഗങ്ങള്‍ക്കും, മാനസീകാസ്വാസ്ഥ്യങ്ങള്‍ക്കുമുള്ള ഒരു മോചനമന്ത്രവുമായി കേരളത്തില്‍ തുടക്കം കുറിച്ച എംഇസി7 സൗദ്യ അറേബ്യയുടെ മണ്ണില്‍ പടര്‍ന്നു പന്തലിക്കുന്നു.
എംഇസി7(Mec7) റിയാദിന്റെ മൂന്നാമത്തെ യുണിറ്റായ ശുമൈസി - ധീരയുടെ ഉത്ഘാടന യോഗത്തില്‍ ശുമൈസി - ധീര ചീഫ് കോര്‍ഡിനേറ്റര്‍ സിദ്ധിക്ക് കല്ലൂപറമ്പന്‍ സ്വാഗതപ്രസംഗം നടത്തി.
2024 ജനുവരി 1നു റിയാദില്‍ തുടക്കം കുറിച്ച എംഇസി 7 റിയാദ് ഹെല്‍ത്ത് ക്ലബിന് നിലവില്‍ 3 യുണിറ്റുകളുണ്ട്. വരും ദിവസങ്ങളില്‍ നിരവധി യുണിറ്റുകള്‍ റിയാദിന്റെ മണ്ണില്‍ ഇടം തേടുമെന്നും, എംഇസി7 വ്യായാമമുറകള്‍ ഒരു സംസ്‌ക്കാരമാക്കി മാറ്റാന്‍ പ്രവാസികള്‍ മുന്നിട്ടിറങ്ങണമെന്നും ശുമൈസി - ധീര യൂണിറ്റിന്റെ ഉത്ഘാടനം നിര്‍വഹിച്ച റിയാദ് ചീഫ് ട്രൈനെര്‍ അബ്ദുള്‍ ഷുക്കൂര്‍ പൂക്കയില്‍ പറഞ്ഞു.
എംഇസി7 അംഗങ്ങളുടെ കെഎസ്എ (Knowledge, Skill, Acceptance )കൂട്ടി അവരിലെ ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി തടഞ്ഞ് ആരോഗ്യസംസ്‌ക്കാരം വളര്‍ത്താന്‍ എംഇസി7 പ്രതിഞജാബദ്ധമാണെന്ന് റിയാദ് ചീഫ് കോര്‍ഡിനേറ്റര്‍ സ്റ്റാന്‍ലി ജോസ് അധ്യക്ഷ പ്രസംഗത്തില്‍ വിശദീകരിച്ചൂ.
തുടര്‍ന്ന് 21 മിനിറ്റ് നീണ്ടുനിന്ന വ്യായാമമുറകള്‍ റിയാദ് ചീഫ് ട്രൈനെര്‍ അബ്ദുള്‍ ഷുക്കൂര്‍ പരിശീലിപ്പിച്ചു.
ലാഫ്റ്റര്‍ യോഗ അംബാസഡര്‍ കൂടിയായ സ്റ്റാന്‍ലി ജോസ് പൊട്ടിച്ചിരികള്‍ എങ്ങനെ നമ്മുടെ മനുഷ്യശരീരത്തില്‍ ഹാപ്പിഹോര്‍മോണ്‍സ് സംജാതമാക്കാന്‍ സഹായിക്കുമെന്ന് വിശദീകരിക്കുകയും, പൊട്ടിചിരിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒരിക്കലും നഷ്ട്ടമാക്കരുതെന്നും ഓര്‍മ്മപെടുത്തി.
പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും പ്രഭാതഭക്ഷണമൊരുക്കിയിരുന്നു. റിയാദ് എംഇസി7 ട്രൈനെര്‍ നാസര്‍ ലെയ്‌സിന്റെ നന്ദിപ്രകടനത്തോടെ യോഗം അവസാനിച്ചു.
ഉത്ഘാടന ചടങ്ങുകള്‍ക്ക് സിദ്ധീഖ് കലൂപറമ്പന്‍, ഷറഫുദ്ധീന്‍ കണ്ണപ്പന്‍തൊടി, സമീര്‍ പൊറ്റക്കാടന്‍, അബ്ദുള്‍ കരീം പൂവഞ്ചേരി, സമദ് ചെമ്മാട് , എന്നിവര്‍ നേതൃത്വം നല്‍കി.