മീഡിയ പ്‌ളസും ഗ്രീന്‍ ജോബ്‌സും കൈകോര്‍ക്കുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update
MEDIA GREEN

ദോഹ: ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് ഇന്ത്യയിലെ അറിയപ്പെടുന്ന റിക്രൂട്ടിംഗ് ഏജന്‍സിയായ ഗ്രീന്‍ ജോബ്‌സുമായി കൈകോര്‍ക്കുന്നു . ഖത്തറിലെ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും മികച്ച ജീവനക്കാരെ ലഭ്യമാക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം.

Advertisment


സഹകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മീഡിയ പ്‌ളസ് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ സംഘടിപ്പിച്ച ഇശല്‍ നിലാവ് സീസണ്‍ മൂന്നില്‍ വെച്ച് കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി, കേരള എന്‍ട്രപ്രണേര്‍സ് ക്‌ളബ്ബ് പ്രസിഡണ്ട് മജീദ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

അക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര, ഗ്രീന്‍ ജോബ്‌സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്‌സ് എന്നിവര്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 70413304 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജറുമായി ബന്ധപ്പെടാം.  

Advertisment