New Update
/sathyam/media/media_files/2Rl1QjLQqktUbFQjR3Su.jpg)
ഹൂറ : അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷത്തോടനുബന്ധിച്ച് ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
Advertisment
ബഹ്‌റൈൻ പാർലിമെന്റ് അംഗം ബഹുമാനപ്പെട്ട മുഹമ്മദ് ഹുസൈൻ ജനാഹി മുഖ്യാതിഥിയായി. ക്യാമ്പിൽ പങ്കെടുത്തവർക്കായി ബഹ്‌റൈൻ ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
രാവിലെ 7 മുതൽ ആരംഭിച്ച മെഡിക്കൽ ക്യാമ്പിൽ സൗജന്യ ആരോഗ്യ പരിശോധനയും, സൗജന്യ ഡോക്ടർ കൺസൾട്ടേഷനും, സൗജന്യ ദന്ത പരിശോധനയും ലഭ്യമാക്കി.
സ്വദേശികളും വിദേശികളുമടക്കം 500ൽ അധികം പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.