Advertisment

സെന്റ് പീറ്റേഴ്സ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ മെയ്ദിന ആഘോഷവും, സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

മുന്നൂറിൽ പരം തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് ഉപകാരപ്രദമായി. ആഘോഷ പരിപാടികളുടെ ഭാഗമായി സ്നേഹവിരുന്നും, സംഗീത വിരുന്നും സംഘടിപ്പിച്ചു. News | Pravasi | bahrain | Middle East

New Update
manama Untitleda3232.jpg

മനാമ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് പീറ്റേഴ്സ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ സിത്രയിലുള്ള പി. സി. സി. ലേബർ ക്യാമ്പിൽ വച്ച് മെയ്ദിന ആഘോഷവും, മെഡിക്കൽ അവയർനസ്സ് ക്ലാസും, സൗജന്യ മെഡിക്കൽ ക്യാമ്പും അൽ ഹിലാൽ ഹോസ്പിറ്റലിന്റെയും, സജി ദന്തൽ ക്ളീനിക്കിന്റെയും, മാസ്ക്കത്തി ഫാർമസിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ചു.

Advertisment

maUntitleda3232.jpg

ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് മനോഷ് കോര, സെക്രട്ടറി ആൻസൺ ഐസക്ക്, ട്രഷറർ സുജേഷ് ജോർജ്, അൽഹിലാൽ ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് ഡോ. ബുർഷാ സെയ്ദ്, ഡോ. ഫാത്തിമ ജാസ്സിം അബ്ബാസ്, ഡോ. ജോബിൻ തോമസ് ജോയ് (സജി ദന്തൽ ക്ളീനിക്ക് ) പി. സി. സി മാനേജിങ് ഡയറക്ടർ ടോണി മാർട്ടിൻ, ക്യാമ്പ് മാനേജർ മൻസൂർ അഹമ്മദ് എന്നിവർ ആഘോഷപരിപാടികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.

manaUntitleda3232.jpg

ഡോ. ബുർഷാ സെയ്ദ്, സാനിയ മൻസൂർ (മെഡിക്കൽ സ്റ്റുഡന്റ് ) എന്നിവർ മെഡിക്കൽ അവയർനസ്സ് ക്‌ളാസുകൾക്ക് നേതൃത്വം നൽകി. യൂത്ത് അസോസിയേഷൻ സെക്രട്ടറി ജിതിൻ കുര്യൻ സ്വാഗതം ആശംസിച്ച സമാപന സമ്മേളനത്തിന് ജോയിന്റ് സെക്രട്ടറി ലിജോ. കെ. അലക്സ് നന്ദിയും പറഞ്ഞു.

mmUntitleda3232.jpg

മുന്നൂറിൽ പരം തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് ഉപകാരപ്രദമായി. ആഘോഷ പരിപാടികളുടെ ഭാഗമായി സ്നേഹവിരുന്നും, സംഗീത വിരുന്നും സംഘടിപ്പിച്ചു.

Advertisment