New Update
/sathyam/media/media_files/ynA2S1K3FHJQHgsGu21C.jpg)
ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപ്പ് ചിൽഡ്രൻസ് ഡേ ആചരണത്തിന്റെ ഭാഗമായി ശ്രീലങ്കൻ ഇന്റർനാഷണൽ സ്കൂളിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
Advertisment
ജിദ്ദയിലെ ശ്രീലങ്കൻ ഇന്റർനാഷണൽ സ്കൂളിൽ നവംബർ 21, 22, 23 തീയതികളിലായി അരങ്ങേറിയ മെഡിക്കൽ ക്യാമ്പിൽ സ്കൂളിലെ 600 അധികം വിദ്യാർത്ഥികൾ ഭാഗമായി.
ക്യാമ്പിന്റെ ഭാഗമായി ജനറൽ ഹെൽത്ത് ചെക്കപ്പ്, ഡെന്റൽ ചെക്കപ്പ്, കണ്ണ് പരിശോധന, ആരോഗ്യ ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചിരുന്നു.
മെഡിക്കൽ ക്യാമ്പിൽ ഡോ. സിറാജ് നിയാസ്, ഡോ. ഫാറൂഖ് ഫാസിൽ, ഡോ. നൂറുദ്ധീൻ, ഡോ.ഫഹീം, ഡോ മുഹമ്മദ് ഖദ്രാവി, സിദ്ദിഖ്, കെ എം ഇർഷാദ്, ഷമീർ, ഷഫീക് കുഞ്ഞാലി തേൻമൊഴി, സുമൈറ, സുധിമോൾ തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us