ലയണൽ മെസ്സി ഡിസംബറിൽ ഇന്ത്യയിലെത്തുന്നു. സ്ഥിരികരിച്ചു മെസ്സി

മറ്റൊരു നഗരവും പട്ടികയിൽ ഉൾപ്പെടാമെന്ന സൂചന മെസ്സി നൽകിയിട്ടുണ്ട്. എന്നാൽ കേരളം പരിപാടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

New Update
Untitled

ഡൽഹി: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഡിസംബറിൽ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നു. 14 വർഷങ്ങൾക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തുന്ന മെസ്സിയുടെ യാത്ര The Satadru Dutta Initiative മുഖാന്തരമാണ് നടക്കുന്നത്.

Advertisment

കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലെ ചരിത്രപ്രസിദ്ധമായ സ്റ്റേഡിയങ്ങളിലാണ് സംഗീത പരിപാടികൾ, യുവജന ഫുട്ബോൾ ക്ലിനിക്കുകൾ, പാഡിൽ കപ്പ് ടൂർണമെന്റ്, സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എന്നിവ സംഘടിപ്പിക്കുന്നത്.


മറ്റൊരു നഗരവും പട്ടികയിൽ ഉൾപ്പെടാമെന്ന സൂചന മെസ്സി നൽകിയിട്ടുണ്ട്. എന്നാൽ കേരളം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയിലെ പ്രമുഖ താരങ്ങളെയും മുൻനിര നേതാക്കളെയും നേരിൽ കാണാനുള്ള അവസരം ലഭിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച മെസ്സി, പരിപാടികളുടെ ടിക്കറ്റുകൾ ഡിസ്ട്രിക്റ്റ് ആപ്പ് വഴിയാണ് മാത്രം ലഭ്യമാകുക എന്നും വ്യക്തമാക്കി.

Advertisment