കുവൈത്തിൽ താപനില ഉയരുന്ന സാഹചരത്തിൽ വൈദ്യുതി ഉപഭോഗം കുറക്കാൻ പൊതുജനങ്ങളോട് അഭ്യർഥിച്ച് വൈദ്യുതി ജല പുനരൂപയോഗ ഊർജ മന്ത്രാലയം

ഉയർന്ന താപനിലകൾ കണക്കിലെടുത്ത് പ്രധാന സേവനങ്ങൾ നിലനിർത്തുന്നതിനും സമയബന്ധിതമായി വൈദ്യുതി കട്ട് ഒഴിവാക്കുന്നതിനുമാണ് ഈ മുന്നറിയിപ്പ്.

New Update
MEW

കുവൈത്ത്: കുവൈത്തിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ജല പുനരു പയോഗ ഊർജ മന്ത്രാലയം പൊതുജനങ്ങളെ വൈദ്യുതി ഉപയോഗത്തിൽ മിതത്വം പാലിക്കാൻ അഭ്യർഥിച്ചു.

Advertisment

ഉയർന്ന താപനിലകൾ കണക്കിലെടുത്ത് പ്രധാന സേവനങ്ങൾ നിലനിർത്തുന്നതിനും സമയബന്ധിതമായി വൈദ്യുതി കട്ട് ഒഴിവാക്കുന്നതിനുമാണ് ഈ മുന്നറിയിപ്പ്.

മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ എഞ്ചിനിയർ ഫാതിമ ജൗഹർ ഹായാത്ത് നൽകിയ വിശദീകരണത്തിൽ, ലോഡ് മാനേജ്മെന്റ് നടപടികൾ അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രമേ നടപ്പാക്കാറുള്ളൂ എന്നും, ഇത് ഏതു മേഖലായുമായോ സാങ്കേതിക തകരാറുകളുമായോ ബന്ധപെട്ടതല്ലെന്നും വ്യക്തമാക്കി. സാധാരണ ഓപ്പറേഷണൽ രീതികളാണ് ഇത്തരം നടപടികൾ.

അധികാരപരമായ അറിയിപ്പുകൾക്കായി സർക്കാർ ഔദ്യോഗിക വൃത്തങ്ങളെയാണ് ആശ്രയിക്കേണ്ടത് എന്നും മന്ത്രി വ്യക്തമാക്കി. വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും വ്യാജ വാർത്തകളിലൂടെയോ ചാനലുകളിലൂടെയോ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പ് നൽകപ്പെട്ടു.

വൈദ്യുതി ഉപഭോഗം കുറക്കുന്നതിനായി എയർ കണ്ടീഷനുകളുടെ ഉപയോഗം ചുരുക്കുക, ആവശ്യമില്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്യുക, വൈകുന്നേരങ്ങളിൽ ഉയർന്ന വൈദ്യുതി ഉപഭോഗം ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും മന്ത്രാലയം പുറത്തിറക്കി.