ഗൾഫ് മലയാളി ഫെഡറേഷൻ സൗദി റിയാദ് ചാപ്റ്റർ പ്രവർത്തക മിനിമോളുടെ വിയോഗത്തിൽ അനുശോചിച്ചു

New Update
minimol

റിയാദ്: ജി.എം.എഫിന്റെ റിയാദ് ചാപ്റ്ററിന്റെ സജീവ പ്രവർത്തകയും റിയാദ് ലക്സ് കമ്പിനിയിൽ ജോലിക്കാരനുമായ രതീശ് ബാബുവിന്റെ ഭാര്യ മിനിമോളിന്റെ വേർപാട് ഉൾകൊള്ളാനാവാതെ ജി.എം. എഫ് കുടുംബാഗങ്ങൾ.
 
ഒരുമാസം മുമ്പ് സൗദി ജർമ്മൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത മിനിയെ അസുഖം ഭേദമാകാത്തതിനെ തുടർന്ന് നാട്ടിൽ പോകുകയും കണ്ണൂർ എകെജി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയുമാണ് ഉണ്ടായത്.

Advertisment

തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കെ.എം.സി കസ്തൂർഭാ മെഡിക്കൽ കോളേജ് മംഗലാപുരത്തേക്ക് മാറ്റിയെങ്കിലും കിഡ്നി തകരാറിലായതോടെ മരണം സംഭവിച്ചു. മിനിമോളിന്റെ ആകസ്മിക നിര്യാണത്തിൽ ഗൾഫ് മലയാളി ഫെഡറേഷൻ അനുശോചിച്ചു.

Advertisment