New Update
/sathyam/media/media_files/gjrjLnpESGfpFouYLQhy.jpg)
കുവൈറ്റ്: കുവൈറ്റിലെ ആശുപത്രിയിലെയും മാര്‍ക്കറ്റ് ഏരിയകളിലെയും ഇമാമുമാരും പ്രസംഗകരും ജുമുഅ നമസ്‌കാരത്തിന് 15 മിനിറ്റ് പരിധി കര്‍ശനമായി പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
Advertisment
ആരാധനാലയങ്ങളില്‍ പതിവായി എത്തുന്ന വിശ്വാസികള്‍ നേരിടുന്ന സമയ പരിമിതി ഒഴിവാക്കുകയാണ് ലക്ഷ്യം.
ആസിമ മോസ്‌ക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് അല്‍ മുതൈരി പുറത്തിറക്കിയ സര്‍ക്കുലറില്‍ വെള്ളിയാഴ്ച പ്രഭാഷണങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നിശ്ചിത സമയം പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.
മതപരമായ കടമകളോടുള്ള സമര്‍പ്പണം ആവശ്യമാണെന്നും പള്ളിയില്‍ പോകുന്നവരുടെ പ്രത്യേക സാഹചര്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്ത് അവരുടെ ചുമതലകള്‍ നിറവേറ്റണമെന്നും ഔഖാഫ് മന്ത്രാലയം നിര്‍ദ്ദേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us