മിസൈൽ അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

ഇത്തരം വസ്തുക്കൾ കണ്ടെത്തുന്ന സാഹചര്യത്തിൽ ഉടൻ തന്നെ ആ പ്രദേശത്ത് നിന്ന് മാറിനിൽക്കുകയും മറ്റുള്ളവരെ സുരക്ഷിതമായ അകലത്തിൽ നിർത്തുകയും ചെയ്യേണ്ടതാണ്.

New Update
Untitled

കുവൈറ്റ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ അവശിഷ്ടങ്ങളോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്തിയാൽ പൊതുജനങ്ങൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം പുറപ്പെടുവിച്ചു.

Advertisment

അസാധാരണമായ വസ്തുക്കളോ മിസൈൽ ഭാഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ യാതൊരു കാരണവശാലും അവയുടെ അടുത്തേക്ക് പോകാനോ സ്പർശിക്കാനോ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.


ഇത്തരം വസ്തുക്കൾ കണ്ടെത്തുന്ന സാഹചര്യത്തിൽ ഉടൻ തന്നെ ആ പ്രദേശത്ത് നിന്ന് മാറിനിൽക്കുകയും മറ്റുള്ളവരെ സുരക്ഷിതമായ അകലത്തിൽ നിർത്തുകയും ചെയ്യേണ്ടതാണ്.


ഉടൻ തന്നെ അടിയന്തര സേവന നമ്പറായ 112-ൽ വിളിച്ച് സുരക്ഷാ അധികൃതരെ വിവരം അറിയിക്കുകയും അവശിഷ്ടങ്ങൾ ഇരിക്കുന്ന കൃത്യമായ സ്ഥലം കൈമാറുകയും വേണം.

സംഭവസ്ഥലം പരിശോധിക്കാനും കൈകാര്യം ചെയ്യാനും വിദഗ്ധ സംഘമെത്തുന്നത് വരെ കാത്തിരിക്കണമെന്നും, ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രത്യേക സംഘത്തെ അനുവദിക്കണമെന്നും അധികൃതർ അറിയിച്ചു. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ അറിയിപ്പ്.

Advertisment