യുഎഇക്ക് നേരെ മിസൈൽ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം ശക്തമായി തിരിച്ചടിക്കുന്നു

ഇസ്രായേലിനും അമേരിക്കയ്ക്കും പുറമെ ഗള്‍ഫ് മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം ശക്തമാക്കുന്നതിന്റെ സൂചനയാണിത്.

New Update
Untitled

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് നേരെ തിങ്കളാഴ്ച പുലര്‍ച്ചെ മിസൈല്‍ ആക്രമണമുണ്ടായതായി ഔദ്യോഗിക റിപ്പോര്‍ട്ട്.

Advertisment

മേഖലയില്‍ ഇറാന്‍ നടത്തിവരുന്ന പ്രത്യാക്രമണങ്ങളുടെ ഭാഗമായാണ് യുഎഇയെ ലക്ഷ്യമിട്ട് മിസൈലുകള്‍ എത്തിയത്. രാജ്യത്തിന്റെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഈ ഭീഷണിയെ വിജയകരമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.


'നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന മിസൈല്‍ ഭീഷണിയെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രതിരോധിച്ചുവരികയാണ്,' എന്ന് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി എക്‌സിലൂടെ അറിയിച്ചു.

പശ്ചിമേഷ്യന്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍, ഇസ്രായേലിനും അമേരിക്കയ്ക്കും പുറമെ ഗള്‍ഫ് മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം ശക്തമാക്കുന്നതിന്റെ സൂചനയാണിത്.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Advertisment